നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ങ്ങി
Thursday, September 5, 2024 4:10 AM IST
തി​രു​മാ​റാ​ടി: നാ​വോ​ളി​മ​റ്റം നെ​ല്ലി​ക്കു​ന്നേ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹെ​ർ​മോ​ൻ യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ മ​ണ്ണ​ത്തൂ​രി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ടൊ​രു​ങ്ങി. 10 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ​നി​ന്നും സു​മ​ന​സു​ക​ളി​ൽ നി​ന്നു​മാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.

മ​ണ്ണ​ത്തൂ​ർ വ​ണ്ടാ​ന​ത്ത് സ​ണ്ണി നാ​ല് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി. പ​ള്ളി വി​കാ​രി ഫാ. ​ബോ​ബി ത​റ​യാ​നി​യി​ൽ, ട്ര​സ്റ്റി​മാ​രാ​യ എം.​സി. ബെ​ന്നി, ബി​ജു ടി. ​ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് മാ​സം​കൊ​ണ്ട് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന മൂ​ന്നാ​മ​ത്തെ വീ​ടാ​ണി​ത്. എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് വീ​ടി​ന്‍റെ കൂ​ദാ​ശ ന​ട​ത്തി​യ ശേ​ഷം ഫാ. ​ബോ​ബി ത​റ​യാ​നി​യി​ൽ താ​ക്കോ​ൽ കൈ​മാ​റും.