അ​രു​വി​ത്തു​റ കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തി​രി​ തെ​ളി​യും
Wednesday, September 4, 2024 2:08 AM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നാ​ളെ തി​രി തെ​ളി​യും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30നു ​ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ക്കും.

എം​പി ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ക്കും. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, പി.​സി. ജോ​ർ​ജ് എ​ക്സ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജിലു ആ​നി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വ​ജ്ര​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് അറുപതിന ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്കാ​ണ് കോ​ള​ജ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. വ​ജ്ര​ജൂ​ബി​ലി മെ​ഗാ എ​ക്സ്പോ, ഫി​ലിം എ​ക്സി​ബി​ഷ​ൻ, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി, ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​റു​ക​ൾ, വ​നി​താ ശ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ൾ, ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി മ​ഹാ​സം​ഗ​മം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് കോ​ള​ജ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​വ​ഴി​യി​ൽ

1965 ജൂ​ലൈ 19ന് ​അ​ന്ന​ത്തെ അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി​യാ​യി​രു​ന്ന ഫാ. ​തോ​മ​സ് മ​ണ​ക്കാ​ട്ട്, ഇ​ട​വ​ക​ക്കാ​ര​നും അ​രു​വി​ത്തു​റ​യു​ടെ വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന ഫാ. ​തോ​മ​സ് അ​ര​യ​ത്തി​നാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ജൂ​ണി​യ​ർ കോ​ള​ജ് അ​രു​വി​ത്തു​റ​യി​ൽ പി​റ​വി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2000ത്തി​ൽ ന​ട​ന്ന നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ ഫോർ സ്റ്റാ​ർ പ​ദ​വി നേ​ടി. 2008ൽ ​ന​ട​ന്ന നാ​ക് റീ ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി എ ​ഗ്രേ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടു​ക​യും 20ൽ ​എ ഗ്രേ​ഡ് നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു. 2023ൽ ​പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ന​ട​ന്ന നാ​ക് റീ​അ​ക്ര​ഡി​റ്റേ​ഷ​നി​ൽ ഏ​ഴു​വ​ർ​ഷം കാ​ലാ​വ​ധി​യോ​ടു കൂ​ടി​യ എ ​പ്ല​സ് പ്ല​സ് അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ കലാ​ല​യ​മാ​യി മാ​റി.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​രു​ദ വി​ദ്യാ​ഭ്യാ​സം പു​നഃ​ക്ര​മീ​ക​രി​ച്ച ശേ​ഷം 18 മേ​ജ​ർ യു​ജി പ്രോ​ഗ്രാ​മു​ക​ളും അ​ഞ്ച് പി​ജി പ്രോ​ഗ്രാ​മു​ക​ളും ര​ണ്ട് റി​സ​ർ​ച്ച് പി​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലു​മാ​യി 1800ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും നൂ​റി​ൽ​പ​രം അ​ധ്യാ​പ​ക​രും 50തോ​ളം അ​ന​ധ്യാ​പ​ക​രും ഈ ​കാ​ന്പ​സി​ന്‍റെ ഭാ​ഗ​മാ​ണ്.