ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, September 24, 2024 10:51 PM IST
തൃ​പ്പൂ​ണി​ത്തു​റ: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചാ​ത്താ​രി എം.​പി.​എ​സ് ആം​പി​യ​ൻ​സ് ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ല്ല തോ​ട്ട​ഭാ​ഗം ന​ന്ദ​ന​ത്തി​ൽ വി​ജ​യ​ൻ നാ​യ​ർ (75) ആ​ണ് മ​രി​ച്ച​ത്.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്നും ചാ​ത്താ​രി​യി​ലേ​ക്കു​ള്ള വ​ള​വി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ലെ കു​ഴി ക​ണ്ട് മു​ന്നി​ലെ ബൈ​ക്ക് വെ​ട്ടി​ച്ച​തി​നു പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​ച്ച​പ്പോ​ൾ പി​ൻ​ഭാ​ഗം ഉ​യ​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു.

ത​ല റോ​ഡി​ൽ ഇ​ടി​ച്ച് ഗു​രു​ത​ര പ​രു​ക്കേ​റ്റ വി​ജ​യ​ൻ നാ​യ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ചാ​ത്താ​രി​യി​ലു​ള്ള മ​ക​ൾ​ക്കൊ​പ്പം ഒ​രു മാ​സ​ക്കാ​ല​മാ​യി താ​മ​സി​ക്കു​ന്ന വി​ജ​യ​ൻ നാ​യ​ർ രാ​വി​ലെ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.


പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​മ്മ. മ​ക്ക​ൾ: ര​ശ്മി നാ​യ​ർ, വി​നോ​ദ് കു​മാ​ർ നാ​യ​ർ. മ​രു​മ​ക്ക​ൾ: സു​രാ​ഗ് ദാ​മോ​ദ​ർ, മ​ഞ്ജു​ഷ.