സി​എ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ സം​ഭ​വം: പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രി​ഗ​ണ​ന​യിലെന്ന് ക​മ്മീ​ഷ​ണ​ർ
Tuesday, September 24, 2024 7:03 AM IST
പ​ള്ളു​രു​ത്തി: ജൂ​ലൈ 27 മു​ത​ൽ കാ​ണാ​താ​യ ആ​ദം ജോ​ൺ ആ​ന്‍റ​ണി​യെ​ന്ന സി​എ വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ ഹൈ​ബി ഈ​ഡ​ൻ എം​പി​യെ അ​റി​യി​ച്ചു.

ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദ​മി​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഹൈ​ബി ഈ​ഡ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ച് കൂ​ടു​ത​ൽ ഗൗ​ര​വ​പൂ​ർ​വ​മു​ള്ള ഇ​ട​പെ​ട​ലി​ന് അ​ഭ്യ​ർ​ഥി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ എം​പി​യെ അ​റി​യി​ച്ച​ത്.


ആ​ദ​മി​നെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. സി​എ വി​ദ്യാ​ർ​ഥി​യാ​യ ആ​ദ​മി​നെ ജൂ​ലൈ 27 നാ​ണു കാ​ണാ​താ​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ വീ​ട്ടി​ൽ നി​ന്ന് സൈ​ക്കി​ളു​മാ​യി ഇ​റ​ങ്ങി​യ ആ​ദം മ​ട​ങ്ങി​യെ​ത്തി​യി​ല്ല.