വാ​ഹ​ന ചാ​ർ​ജിംഗ് കേ​ന്ദ്ര​ത്തി​ലെ മെ​ഷീ​നി​ൽ നി​ന്ന് വീ​ട്ട​മ്മ​യ്ക്ക് ഷോ​ക്കേ​റ്റു
Tuesday, September 24, 2024 7:03 AM IST
പ​റ​വൂ​ർ: കെ​എ​സ്ഇ​ബി​യു​ടെ മ​ന്നം സ​ബ് സ്‌​റ്റേ​ഷ​നു സ​മീ​പ​മു​ള്ള വാ​ഹ​ന ചാ​ർ​ജിംഗ് കേ​ന്ദ്ര​ത്തി​ലെ മെ​ഷീ​നി​ൽ നി​ന്ന് വീ​ട്ട​മ്മ​യ്ക്ക് ഷോ​ക്കേ​റ്റു. ന​ഗ​ര​സ​ഭാ മു​ൻ കൗ​ൺ​സി​ല​ർ വാ​ണി​യ​ക്കാ​ട് ക​ള​ത്തി​പ്പ​റ​മ്പി​ൽ കെ.എ​ൽ. സ്വ​പ്നയ്ക്കാണ് (43) പൊള്ളലേ റ്റത്. വ​ല​തു കൈയി​ലെ ത​ള്ള​വി​ര​ലി​നും ഇ​ട​തുകാ​ലി​ലും പൊ​ള്ള​ലേ​റ്റ​ ഇവർ ചി​കി​ത്സ തേ​ടി.

തി​ങ്ക​ളാഴ്ച രാ​വി​ലെ 6.45നാ​ണ് സം​ഭ​വം. വി​വാ​ഹശേ​ഷം പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സ്വ​പ്‌​ന അ​വി​ടേ​ക്ക് പോ​കു​ന്ന​തി​നു മു​ൻ​പ് വൈ​ദ്യു​തി കാ​ർ ചാ​ർ​ജ് ചെ​യ്യാ​നാ​ണ് ചാ​ർ​ജിംഗ് കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. കാ​റി​ൽ 59 ശ​ത​മാ​നം ചാ​ർ​ജ് ക​യ​റി​യ​പ്പോ​ൾ ചാ​ർ​ജിംഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ച​താ​ണെ​ന്ന് ക​രു​തി അ​ൽ​പ​നേ​രം കാ​ത്തു നി​ന്നു.

എന്നിട്ടും പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നാ​ൽ കാ​റി​ന്‍റെ ക​ണ​ക്‌​ട​റി​ൽ നി​ന്നു പ്ല​ഗ് വി​ച്ഛേ​ദി​ച്ച ശേ​ഷം മെ​ഷീ​നി​ലേ​ക്ക് തി​രി​കെ വ​ച്ച​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്. തെ​റി​ച്ചു വീ​ണ സ്വ​പ്ന​യ്ക്ക് ശ്വാ​സ​ത​ട​സ​വും ത​ല​ക​റ​ക്ക​വും ഉ​ണ്ടാ​യി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു താ​ൽ​ക്കാ​ലി​ക​മാ​യി ചാ​ർ​ജിംഗ് കേ​ന്ദ്രം അ​ട​ച്ചു. 2022ൽ ​സ്ഥാ​പി​ച്ച മെ​ഷീ​നി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു സം​ഭ​വം മു​ൻ​പ് ഉ​ണ്ടാ​യി​ട്ടി​ല്ല.

മെ​ഷീ​ൻ സ്ഥാ​പി​ച്ച ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പ​ക്ട​റേ​റ്റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്വ​പ്‌​ന പ​റ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​.