മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണം : ഇ​ട​റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം കെ​എം​ആ​ർ​എ​ൽ ഏ​റ്റെ​ടു​ക്കും
Tuesday, September 24, 2024 7:03 AM IST
കാ​ക്ക​നാ​ട്: മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണ​ത്തി​നു മു​മ്പ് കാ​ക്ക​നാ​ട്-​പാ​ലാ​രി​വ​ട്ടം റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഇ​ട​റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം കെ​എം​ആ​ർ​എ​ൽ ഏ​റ്റെ​ടു​ക്കും. വാ​ഴ​ക്കാ​ല- മൂ​ലേ​പ്പാ​ടം റോ​ഡ്, വാ​ഴ​ക്കാ​ല ദേ​ശീ​യ​മു​ക്ക് എ​ൻ​ജി​ഒ​ഫ്ലാ​റ്റ് - ഭാ​ര​ത് മാ​താ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​ർ സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചു.

ഇ​ട​റോ​ഡു​ക​ളു​ടെ പ​ര​മാ​വ​ധി വീ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ടാ​ർ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. പാ​ലാ​രി​വ​ട്ടം കാ​ക്ക​നാ​ട് റോ​ഡി​ലൂ​ടെ വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ളേ​യും ഇ​ട​ത്ത​രം വാ​ഹ​ന​ങ്ങ​ളേ​യും ഇ​ട​റോ​ഡു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടും. റോ​ഡ് ന​വീ​ക​ര​ണം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ത്രം മ​തി​യെ​ന്നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ര​ണ്ടോ​മൂ​ന്നോ രാ​ത്രി​കൊ​ണ്ട് ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി മാ​റ്റു​ക​യാ​ണ് കെ​എം​ആ​ർ​എ​ൽ ല​ക്ഷ്യം.

മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ കാ​ക്ക​നാ​ട്-​പാ​ലാ​രി​വ​ട്ടം റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​വും. കാ​ക്ക​നാ​ട് കു​ന്നും​പു​റം മു​ത​ൽ പ​ട​മു​ക​ൾ, വാ​ഴ​ക്കാ​ല, ചെ​മ്പു​മു​ക്ക്, ആ​ലി​ൻ​ചു​വ​ട് മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വും. തോ​പ്പി​ൽ-​പാ​ലാ​രി​വ​ട്ടം, പൈ​പ്പു ലൈ​ൻ റോ​ഡു​ക​ൾ ഉ​ൾ​പ്പ​ടെ ഏ​താ​നും ഇ​ട​റോ​ഡു​ക​ൾ​കൂ​ടി ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്കാ​നും കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​ർ​ക്ക് താ​ൽ​പ്പ​ര്യ​മു​ണ്ട്.


ഈ ​റോ​ഡു​ക​ൾ വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടും. കാ​ക്ക​നാ​ട് പാ​ലാ​രി​വ​ട്ടം റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യും സൂ​ച​ന.

മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി​യു​ടെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ പി​ല്ല​ർ നി​ർ​മാ​ണം വ്യ​വ​സാ​യ മേ​ഖ​ല​ക്കു സ​മീ​പം ര​ണ്ടാ​ഴ്ച മു​ന്പ് ആ​രം​ഭി​ച്ചു. മ​ന്ത്രി പി.​രാ​ജീ​വാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.