ഫ്രീ​ഡം ഓ​ണ്‍ വീ​ൽ സു​ഹൃ​ത് സം​ഗ​മം ന​ട​ത്തി
Monday, September 23, 2024 6:59 AM IST
മൂ​വാ​റ്റു​പു​ഴ: ച​ക്ര ക​സേ​ര​യി​ൽ ജീ​വി​തം ന​യി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്രീ​ഡം ഓ​ണ്‍ വീ​ൽ പാ​രാ​പ്പീ​ജി​ക് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ഹൃ​ത് സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. പേ​ഴ​യ്ക്കാ​പ്പി​ള്ളി മേ​പ്പാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 200ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അം​ഗ​വും ര​ക്ഷാ​ധി​കാ​രി​യു​മാ​യ എ​ൻ. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജീ​വ് ചെ​ങ്ങ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി ജ​യ​കു​മാ​ർ ചെ​ങ്ങ​മ​നാ​ട്, മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ പി.​എ​ൻ അ​നി, ഡോ. ​മാ​ത്യു ന​ന്പേ​ലി, ബി​നു പെ​രു​ന്പാ​വൂ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.


ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി മാ​ക്സ്, ശ​ര​ത് പ​ടി​പ്പു​ര, ധ​ന്യ ഗോ​പി​നാ​ഥ്, നാ​സ​ർ ത​ണ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സ​ര​സ്വ​തി മ​നോ​ജ്, ലൂ​യി​സ് ഏ​ബ്ര​ഹാം, സു​നി​ൽ മ​ല​പ്പു​റം, റെ​ജി സ്വാ​ശ്ര​യ, ഗോ​കു​ൽ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

റി​യ​ൽ വ്യു ​ക്രി​യേ​ഷ​ൻ​സ്, ത​ണ​ൽ പാ​ലി​യേ​റ്റീ​വ്, അ​രി​കെ പാ​ലി​യേ​റ്റീ​വ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.