വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന പ​താ​ക പ്ര​യാ​ണം കോ​ത​മം​ഗ​ല​ത്ത് എ​ത്തി
Tuesday, September 24, 2024 7:03 AM IST
കോ​ത​മം​ഗ​ലം : കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ത​ല​ശേ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച കോ​ത​മം​ഗ​ലം തീ​ർ​ഥാ​ട​ന പ​താ​ക പ്ര​യാ​ണ ജാ​ഥ കോ​ത​മം​ഗ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്നു.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ നാ​നൂ​റ്റി അ​ൻ​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. പ​ള്ളി​ത്താ​ഴ​ത്ത് കോ​ത​മം​ഗ​ലം പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പൗ​രാ​വ​ലി​ക്കു​വേ​ണ്ടി പ​താ​ക പ്ര​യാ​ണ ജാ​ഥ​യെ സ്വീ​ക​രി​ച്ചു.

മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ കെ.​എ. നൗ​ഷാ​ദ്, വ്യാ​പാ​രി സ​മൂ​ഹ​ത്തി​നു വേ​ണ്ടി ഇ.​വി. സേ​വ്യ​ർ ഇ​ല​ഞ്ഞി​ക്ക​ൽ, ആ​ഷ തോ​മ​സ് അ​ട്ടേ​ലി​ൽ, കോ​ത​മം​ഗ​ലം മാ​ർ തോ​മ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, വ​ലി​യ പ​ള്ളി വി​കാ​രി ഫാ. ​നോ​ബി വെ​ട്ടി​ച്ചി​റ, ഫാ. ​ജോ​സ് ത​ച്ചേ​ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​ണി​യ്ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, സ​ലീം ചെ​റി​യാ​ൻ മാ​ലി​യി​ൽ, ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യി മ​ണ്ണ​ൻ​ചേ​രി​ൽ, എ​ബി ചേ​ലാ​ട്ട്, ഡോ. ​റോ​യി മാ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ റെ​നി പ​ഴു​ക്കാ​ളി​ൽ, ജോ​ർ​ജ് കൂ​ർ​പ്പി​ള്ളി​ൽ, എ​ൽ​ദോ​സ് ആ​ന​ച്ചി​റ, കു​ര്യാ​ക്കോ​സ് പു​ല്ലാ​ന്തി​ക്കാ​ട്ട്, വി​ൻ​സ​ന്‍റ് പാ​റ​യി​ൽ, ഷി​ജു പ​ഴു​ക്കാ​ളി​ൽ, വ​ലി​യ പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ ബാ​ബു പി​ച്ച​ക്ക​ര, എ​ൽ​ദോ​സ് ക​ള​രി​ക്ക​ൽ, എ​ൽ​ദോ​സ് മ​ണ്ണാ​പ​റ​ന്പേ​ൽ, ചാ​ണ്ടി ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ച്ചു. 25 മു​ത​ൽ നാ​ലു വ​രെ​യാ​ണ് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ.