ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വൈ​പ്പി​നി​ൽ പ്ര​തി​ഷേ​ധ സ​മ​രം
Tuesday, September 24, 2024 7:03 AM IST
വൈ​പ്പി​ൻ: ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ളെ അ​വ​രു​ടെ കി​ട​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്ന് കു​ടി​യി​റ​ക്കാ​നു​ള്ള സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് താ​ൽ​പ്പ​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വൈ​പ്പി​നി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​നം എ​ട​വ​ന​ക്കാ​ട് സം​ഘ​ടി​പ​ച്ച ജ​പ്തി വി​രു​ദ്ധ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ജ​പ്തി ത​ട​യ​ൽ നി​യ​മം എ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ പാ​സാ​ക്കി​യ നി​യ​മം ജ​പ്തി ഉ​റ​പ്പാ​ക്കു​ന്ന ക​പ​ട നി​യ​മ​മാ​ണെ​ന്നും ഭ​ര​ണ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ത്തു​ക​ളി​ച്ച് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു.


ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക​യും മൈ​ക്രോ ഫൈ​നാ​ൻ​സ് ക​മ്പ​നി​ക​ളു​ടെ കൊ​ള്ള പ​ലി​ശ നി​യ​ന്ത്രി​ച്ച് ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ലി​ത് ദേ​ശീ​യ വി​മോ​ച​ന മു​ന്ന​ണി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഒ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​സി. ജെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.