ക​ട​മ്പ്ര​യാ​ര്‍ സം​ര​ക്ഷ​ണ സം​ഗ​മം
Monday, September 23, 2024 6:38 AM IST
കൊ​ച്ചി: ലോ​ക ന​ദീ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ​ഏ​റ്റ​വും മ​ലി​ന​മാ​യ നാ​ലാ​മ​ത്തെ ന​ദി​യാ​യ ക​ട​മ്പ്ര​യാ​റി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെ​പി​സി​സി വി​ചാ​ര്‍​വി​ഭാ​ഗ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​മ്പ്ര​യാ​ര്‍ സം​ര​ക്ഷ​ണ സം​ഗ​മ​വും സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും ന​ട​ത്തി.

കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ചാ​ര്‍ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഷൈ​ജു കേ​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി ഡോ. ​ജ​സ്റ്റി​ന്‍ ജോ​ര്‍​ജ്, സി.​സി. ബി​ജു, എം.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ക​ട​മ്പ്ര​യാ​ര്‍ സം​ര​ക്ഷ​ണ​ത്തി​ന്‍റെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​മ്പ്ര​യാ​റി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കി സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഷൈ​ജു കേ​ള​ന്ത​റ അ​റി​യി​ച്ചു.