കാ​ർ​ട്ടൂ​ണി​സ്റ്റ് കേ​ര​ള​വ​ർ​മയു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി
Monday, September 23, 2024 6:50 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഇ​ന്ത്യ​ൻ കാ​ർ​ട്ടൂ​ൺ രം​ഗ​ത്തെ അ​ന​ശ്വ​ര വ്യ​ക്തി​ത്വ​മാ​യി അ​റി​യ​പ്പെ​ടു​ന്ന 'കേ​വി' എ​ന്ന കാ​ർ​ട്ടൂ​ണി​സ്റ്റ് കേ​ര​ള​വ​ർ​മയു​ടെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി​യും എ.​കെ.​ജി സ്മാ​ര​ക ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യും സം​യു​ക്ത​മാ​യി ഉ​ദ​യം​പേ​രൂ​ർ എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷം കേ​ര​ള കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എം.​എം. മോ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ടി. ​ര​ഘു​വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ട്ടൂ​ൺ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ജീ​വ് ബാ​ല​കൃ​ഷ്ണ​ൻ, അ​നൂ​പ് രാ​ധാ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ അ​ഡ്വ. പി.​യു. നൗ​ഷാ​ദ്, വെ​ണ്ണ​ല മോ​ഹ​ന​ൻ, എ​ൽ. സ​ന്തോ​ഷ്, ബി​നു​രാ​ജ് ക​ലാ​പീ​ഠം, ഇ.​കെ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.