അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ ന​വീ​ക​ര​ണ​ത്തി​ന് 30 ല​ക്ഷം
Tuesday, September 24, 2024 7:03 AM IST
അ​ങ്ക​മാ​ലി: കു​ഴി​യും വെ​ള്ള​ക്കെ​ട്ടു​മാ​യി ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള അ​ങ്ക​മാ​ലി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യു​ടെ യാ​ര്‍​ഡ് ന​വീ​ക​രി​ക്കാ​ന്‍ എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നും 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നും യാ​ര്‍​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് ആ​ദ്യം ശി​പാ​ര്‍​ശ ന​ല്‍​കി​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് എം​എ​ല്‍​എ ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ത​ള്ളി​യി​രു​ന്നു.

കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം തു​ട​ക്കം മു​ത​ല്‍ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ല​മാ​കു​മ്പോ​ള്‍ യാ​ര്‍​ഡ് മു​ഴു​വ​ന്‍ കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടു​മാ​കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് എം​എ​ല്‍​എ നി​ര​വ​ധി ത​വ​ണ ഗ​താ​ഗ​ത മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.


കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും മൂ​ലം ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടും പ്ര​യാ​സ​വും പ്ര​വ​ര്‍​ത്തി​യു​ടെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നും തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കാ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ല്‍​എ വീ​ണ്ടും സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​വീ​ക​ര​ണ​ത്തി​നാ​യി 30 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തെ​ന്നും നി​ര്‍​മാ​ണ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണെ​ന​നും എം​എ​ല്‍​എ അ​റി​യി​ച്ചു.