ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം
Tuesday, September 24, 2024 7:03 AM IST
കൊ​ച്ചി: ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ലൂ​ര്‍​ദ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് സെ​ക്വീ​ര നി​ര്‍​വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ര്‍ മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ അം​ഗീ​കൃ​ത കോ​ഴ്‌​സു​ക​ളാ​യ ഇ​ന്‍ ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ്യ​ന്‍, ഡി​പ്ലോ​മ ഇ​ന്‍ ന്യൂ​റോ ടെ​ക്‌​നോ​ള​ജി, ഡി​പ്ലോ​മ ഇ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ ആ​ന്‍​ഡ് അ​ന​സ്‌​തേ​ഷ്യ ടെ​ക്‌​നോ​ള​ജി, ഭാ​ര​ത് സേ​വ് സ​മാ​ജ് അം​ഗീ​കൃ​ത കോ​ഴ്‌​സു​ക​ളാ​യ ഡി​പ്ലോ​മ ഇ​ന്‍ സി​എ​സ്എ​സ്ഡി ടെ​ക്‌​നോ​ള​ജി, ഡി​പ്ലോ​മ ഇ​ന്‍ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ കോ​ഴ്‌​സു​ക​ളു​ടെ 2024-26 ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.


ലൂ​ര്‍​ദ് ഹോ​സ്പി​റ്റ​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​ബി​ന്‍ ജോ​സ് വാ​രി​യ​ത്ത്, വെ​ല്‍​ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഫാ. ​ആ​ന്‍റ​ണി റാ​ഫേ​ല്‍ കൊ​മ​ര​ഞ്ചാ​ത്ത്, ലൂ​ര്‍​ദ് കോ​ള​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ റോ​മി​യോ റോ​ഡ്രി​ഗ​സ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​നു ഉ​പേ​ന്ദ്ര​ന്‍, വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബോ​ബി വ​ര്‍​ക്കി, ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ് മാ​നേ​ജ​ര്‍ അ​ന്നാ സി​ജി ജോ​ര്‍​ജ്, വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.