അ​പ​ക​ട ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ലെ മ​രം
Monday, September 23, 2024 6:50 AM IST
കൊ​ച്ചി: ക​ലൂ​ര്‍ എ​ള​മ​ക്ക​ര പേ​ര​ണ്ടൂ​ര്‍ ലാ​ന്‍​ഡിം​ഗ് റോ​ഡി​ല്‍ സ്വാ​മി​പ്പ​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു നി​ൽ​ക്കു​ന്ന മ​രം വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഒ​ടി​ഞ്ഞു​വീ​ണ് വ​ൻ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന ടി​പ്പ​ര്‍ ലോ​റി​ക​ളും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക​ളും മ​ര​ത്തി​ൽ ഇ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. റോ​ഡ​രി​കി​ലെ ഈ ​മ​രം അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റ​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കാ​രി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.