വ​ന്യ​മൃ​ഗ​ശ​ല്യം : ട്ര​ഞ്ച് കു​ഴി​ക്കാ​ൻ അ​നു​മ​തി ന​ല്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കു​ഴ​ൽ​നാ​ട​ൻ
Tuesday, September 24, 2024 7:03 AM IST
കോ​ത​മം​ഗ​ലം : വ​നാ​തി​ർ​ത്തി​ക​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ ട്ര​ഞ്ച് കു​ഴി​ക്കാ​ൻ ബ്ലോ​ക്ക് - പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം, ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ആ​ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ നി​ല​പാ​ടു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ആ​ർ​ആ​ർ​ടി ടീ​മി​നെ കൃ​ത്യ​മാ​യി കോ​ത​മം​ഗ​ല​ത്തി​ന് മാ​ത്ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ കോ​ത​മം​ഗ​ലം നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ഷെ​മീ​ർ പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ഏ​ലി​യാ​സ്, എ.​ജി ജോ​ർ​ജ്, കെ.​പി ബാ​ബു, പി.​പി ഉ​തു​പ്പാ​ൻ, അ​ബു മൊ​യ്തീ​ൻ, എ​ബി ഏ​ബ്ര​ഹാം, കെ.​ഐ ജേ​ക്ക​ബ്, പി.​എ.​എം ബ​ഷീ​ർ, എം.​കെ. എ​ൽ​ദോ​സ്, കെ.​കെ. സു​രേ​ഷ്, ഷൈ​മോ​ൾ ബേ​ബി, ജെ​സി സാ​ജു, മാ​മ​ച്ച​ൻ ജോ​സ​ഫ്, രാ​ജു ഏ​ബ്ര​ഹാം, പീ​റ്റ​ർ മാ​ത്യു, ജോ​ളി വേ​ട്ടാ​ന്പാ​റ, ഭാ​നു​മ​തി രാ​ജു, എ​ൽ​ദോ​സ് കീ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.