റവന്യൂ ജില്ലാ കായിക മേള കോതമംഗലത്ത് 21 മുതൽ
Tuesday, September 24, 2024 7:03 AM IST
കോ​ത​മം​ഗ​ലം: 21-ാമ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 23 വ​രെ കോ​ത​മം​ഗ​ല​ത്ത് ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​വി. തോ​മ​സ്, ജോ​സ് വ​ർ​ഗീ​സ്, കെ.​എ. നൗ​ഷാ​ദ്, അം​ഗ​ങ്ങ​ളാ​യ എ​ൽ​ദോ​സ് പോ​ൾ, റി​ൻ​സ് റോ​യ്, ഡി​ഇ​ഒ പി.​സി. ഗീ​ത, ജി​ല്ലാ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​ർ​ജ് ജോ​ണ്‍, കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​പി.​ഒ. പൗ​ലോ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ന്ത്രി പി. ​രാ​ജീ​വ് ര​ക്ഷാ​ധി​കാ​രി​യാ​യും ജി​ല്ല​യി​ലെ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ സ​ഹ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി വൈ​സ് ചെ​യ​ർ​മാ​നാ​യും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.


കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ ചെ​യ​ർ​മാ​നാ​യും അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ക​ണ്‍​വീ​ന​റാ​യും വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു. 14 ഉ​പ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 93 ഇ​ന​ങ്ങ​ളി​ൽ സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ 2600ഓ​ളം കു​ട്ടി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.