മ​ര​ട് ജോ​സ​ഫ് അ​നു​സ്മ​ര​ണം
Monday, September 23, 2024 6:50 AM IST
കൊ​ച്ചി: നാ​ട​ക​ന​ട​നും ഗാ​യ​ക​നു​മാ​യ മ​ര​ട് ജോ​സ​ഫി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന സ​മി​തി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹ്യ ന​ന്മ​യ്ക്കു വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച ക​ലാ​കാ​ര​ന്മാ​ര്‍ വി​സ്മ​രി​ക്ക​പ്പെ​ടു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്നും അ​ക്കൂ​ട്ട​ത്തി​ല്‍​പ്പെ​ട്ട വ​ലി​യ ക​ലാ​കാ​ര​നാ​ണ് മ​ര​ട് ജോ​സ​ഫ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​ബാ​ബു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, മ​ര​ട് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റ​ണി ആ​ശാ​ന്‍ പ​റ​മ്പി​ല്‍, കെ.​എം. ധ​ര്‍​മ​ന്‍, സേ​വ്യ​ര്‍ പു​ല്‍​പ്പാ​ട്ട്, ഫാ. ​ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍, ജ​യാ പ​ര​മേ​ശ്വ​ര​ന്‍, അ​ഡ്വ. എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി, സോ​മു ജേ​ക്ക​ബ്, ജോ​ണ്‍ കൂ​ടാ​ര​പ്പി​ള്ളി, ജൂ​ലി​യ​ന്‍ വി​ല്യം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​ണ​ത ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച മ​ര​ട് ജോ​സ​ഫി​ന്‍റെ ആ​ത്മ​ക​ഥ "നാ​ട​ക​ല​ഹ​രി' യോ​ഗ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. മ​ര​ട് ജോ​സ​ഫ് ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു.