ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് സൈ​ക്കി​ളോ​ടി​ച്ചു ജേ​ക്ക​ബും ഫെ​ലി​ക്‌​സും
Monday, September 23, 2024 6:38 AM IST
കൊ​ച്ചി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ സൈ​ക്ലിം​ഗ് ഇ​വ​ന്‍റു​ക​ളി​ൽ ഒ​ന്നാ​യ നോ​ർ​ത്ത്കേ​പ്പ് 4000 അ​ൾ​ട്രാ എ​ൻ​ഡ്യൂ​റ​ൻ​സ് സൈ​ക്കി​ൾ സാ​ഹ​സി​ക​ത വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സൈ​ക്ലി​സ്റ്റു​ക​ൾ. ജേ​ക്ക​ബ് ജോ​യി​യും ഫെ​ലി​ക്‌​സ് അ​ഗ​സ്റ്റി​നു​മാ​ണ് ഈ ശ്ര​ദ്ധേ​യ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഏ​ഴു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി 4,168 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് 20 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് നോ​ർ​ത്ത് കേ​പ്പ്4000 കീ​ഴ​ട​ക്കു​ന്ന ആ​ദ്യ കേ​ര​ളീ​യ​ർ എ​ന്ന നേ​ട്ട​വു​മാ​യാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യെ​ത്തി​യ​ത്.

ഇ​റ്റ​ലി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച്, ഓ​സ്ട്രി​യ, ജ​ർ​മ​നി, ഡെ​ൻ​മാ​ർ​ക്ക്, സ്വീ​ഡ​ൻ, നോ​ർ​വേ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ യൂ​റോ​പ്പി​ന്‍റെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ ഏ​റ്റ​വും വ​ട​ക്കേ അ​റ്റ​ത്തു​ള്ള, ആ​ർ​ട്ടി​ക് സ​ർ​ക്കി​ളി​ന് 300 മൈ​ൽ അ​പ്പു​റ​മു​ള്ള നോ​ർ​ത്ത് കേ​പ്പി​ലേ​ക്ക് എ​ത്തി​യ​ത്. ക​ഠി​ന​മാ​യ വ​ഴി​ക​ൾ പി​ന്നി​ട്ടാ​ണ് സ്വ​പ്ന നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.


കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളി​ലൂ​ടെ​യും, ക​ഠി​ന​മാ​യ കാ​ലാ​വ​സ്ഥ​യി​ലൂ​ടെ​യും, ച​ര​ൽ റോ​ഡു​ക​ളും ഉ​രു​ള​ൻ​ക​ല്ലു​ക​ൾ ഉ​ള്ള ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും സൈ​ക്കി​ളിം​ഗ് ന​ട​ത്തി​യ​ത് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ജേ​ക്ക​ബ് പ​റ​ഞ്ഞു. 45ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സൈ​ക്ലി​സ്റ്റു​ക​ൾ​ക്ക് ഒ​പ്പ​മാ​ണ് ജേ​ക്ക​ബും ഫെ​ലി​ക്‌​സും പ​ങ്കെ​ടു​ത്ത​ത്.

ടൈ ​കേ​ര​ള പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​യ് ജാ​ക്കോ​ബി ചോ​ക്ക​ലേ​റ്റ​ർ സ്ഥാ​പ​ക​നാ​ണ്. ഫെ​ലി​ക്സ് അ​ഗ​സ്റ്റി​ൻ, ഇ​ൻ​വ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക​ർ, കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ടൈ​ക്കോ​ൺ 2024ന് ​മു​ന്നോ​ടി​യാ​യി ടൈ ​കേ​ര​ള സം​ഘ​ടി​പ്പി​ച്ച സെ​ഷ​നി​ൽ യാ​ത്ര​യി​ലെ അ​നു​ഭ​വ​ങ്ങ​ൾ ഇ​രു​വ​രും പ​ങ്ക് വ​ച്ചു.

ടൈ​ക്കൂ​ൺ കേ​ര​ള 2024 ചെ​യ​ർ​മാ​നും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വി​വേ​ക് കൃ​ഷ്ണ ഗോ​വി​ന്ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ കോ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.