ലൈ​ബ്ര​റി പ്ലാ​റ്റി​നം ജൂ​ബി​ലി: സ്വാ​ഗ​ത​സം​ഘം യോ​ഗം ചേ​ർ​ന്നു
Monday, September 23, 2024 6:59 AM IST
മൂ​വാ​റ്റു​പു​ഴ: ക​ദ​ളി​ക്കാ​ട് നാ​ഷ​ണ​ൽ റീ​ഡിം​ഗ് ക്ല​ബ് ആ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ച സ്വാ​ഗ​ത​സം​ഘം യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി നി​ർ​വ​ഹി​ച്ചു. വാ​ഴ​ക്കു​ളം സ​ഹ. ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ട ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഇ.​കെ. സു​രേ​ഷി​ന് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജ​യ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ മു​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗം അ​നി​ത റെ​ജി, പി.​സി. ജ​യിം​സ്, സി​സ്റ്റ​ർ ജോ​യ്സ്, സി​സ്റ്റ​ർ വി​നീ​ത, ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജെ​യിം​സ്, സെ​ക്ര​ട്ട​റി ഇ.​കെ. സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജു ജ​യിം​സ് നി​ര​പ്പ​ത്ത് (ചെ​യ​ർ​മാ​ൻ), ജ​യ ജോ​ർ​ജ് (ക​ണ്‍​വീ​ന​ർ), പി.​സി. ജ​യിം​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.