‘നാം’ ​നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം
Monday, September 23, 2024 6:59 AM IST
പോ​ത്താ​നി​ക്കാ​ട്: മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന(​നാം)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്താ​നി​ക്കാ​ട് പു​ളി​ന്താ​ന​ത്ത് പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

നാം ​പ്ര​സി​ഡ​ന്‍റ് ഒ.​വി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി. കെ. ​വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ശി​വ​ദാ​സ് നാ​യ​ർ, സെ​ൻ ചെ​റി​യാ​ൻ, ഡോ. ​സാ​റാ ന​ന്ദ​ന, സോ​ണി മാ​ത്യു മാ​രി​ക്കാ​ല​യി​ൽ, ഡോ. ​ക​ല ബേ​ബി തോ​ട്ടം, സ​ൽ​മാ​ൻ, പോ​ൾ പി. ​തോ​മ​സ്, പ്ര​ദീ​പ് മൃ​ദു​ൽ ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ജി​മ്മി, പോ​ൾ സി. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ‘ഷെ​യ​ർ 200’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ട് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.