സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ XI അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്ക​ം
Tuesday, September 24, 2024 7:03 AM IST
കൊ​ച്ചി: പൂത്തോട്ട ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ള്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2024 വ​ര്‍​ഷ​ത്തെ സി​ബി​എ​സ്ഇ ക്ല​സ്റ്റ​ര്‍ - XI അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്ക​മാ​യി. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെയ്തു. ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ര്‍ എ.​ഡി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ് ബോ​യ് മാ​സ്റ്റ​ര്‍ പി.​സി.​ പ്ര​ണ​വ് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലിക്കൊ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ വി.​പി. പ്ര​തീ​ത, ഉ​ദ​യം​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ജി​ത മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലെ 125-ഓ​ളം സ്‌​കൂ​ളു​ക​ളി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും. അ​ണ്ട​ര്‍ 14, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 66 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്ന​ലെ ന​ട​ന്ന 32 ഇ​ന​ങ്ങ​ളി​ലെ മ​ത്സ​രം​ അ​വ​സാ​നി​ച്ച​പ്പോ​ള്‍ മൂ​വാ​റ്റു​പു​ഴ കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ 80 പോ​യി​ന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.