ക​ന്നി 20 പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി കോ​ത​മം​ഗ​ലം ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു
Tuesday, September 24, 2024 7:03 AM IST
കോ​ത​മം​ഗ​ലം: തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം വി​ശു​ദ്ധ മാ​ർ തോ​മ ചെ​റി​യ പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ൾ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു. എം​ബി​റ്റ്സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, എം​ബി​റ്റ്സ് പോ​ളി​ടെ​ക്നി​ക്, മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​ർ ബ​സേ​ലി​യോ​സ് ന​ഴ്സിം​ഗ് കോ​ള​ജ്, ന​ഴ്സിം​ഗ് സ്കൂ​ൾ, മാ​ർ​ബ​സേ​ലി​യോ​സ് ദ​ന്ത​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി​ക​ൾ, മാ​ർ തോ​മ ചെ​റി​യ പ​ള്ളി വോ​ള​ണ്ടി​യേ​ഴ്സ് ടീം ​എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹ​രി​ത​ച​ട്ടം ന​ട​പ്പാ​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളേ​ക്കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തു. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.