അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ കു​ടും​ബത്തെ സന്ദർശിച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Tuesday, September 24, 2024 7:03 AM IST
കൊ​ച്ചി: പു​നെ​യി​ലെ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യ​വേ മ​ര​ണ​മ​ട​ഞ്ഞ അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​റി​യി​ച്ചു.

അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ങ്ങ​ര​പ്പ​ടി​യി​ലെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ള്ള​ലാ​ഭ​ത്തി​നു വേ​ണ്ടി ജീ​വ​ന​ക്കാ​രെ പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ ഇ​ര​യും ര​ക്ത​സാ​ക്ഷി​യു​മാ​ണ് അ​ന്ന.


അ​വ​ധി ദി​വ​സ​ങ്ങ​ളു​ള്‍​പ്പ​ടെ പ​തി​ന​ഞ്ചും പ​തി​നാ​റും മ​ണി​ക്കൂ​ര്‍ ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​ക്കി അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ പി​ഴി​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.