ജെ​റി​യാ​ട്രി​ക് ഹോ​മി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ച്ചു
Tuesday, September 24, 2024 7:03 AM IST
മു​വാ​റ്റു​പു​ഴ: കാ​ലം​ചെ​യ്ത ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ‌​ർ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വ​യു​ടെ സ്മ​ര​ണാ​ർ​ഥം വീ​ട്ടൂ​ർ മാ​ർ ഗ​ബ്രി​യേ​ൽ ദ​യ​റാ​യോ​ട് ചേ​ർ​ന്ന് എ​ഇ​എം ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ജെ​റി​യാ​ട്രി​ക് ഹോ​മി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ച്ചു. മ​ലേ​ക്കു​രി​ശ് ദ​യ​റാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ദി​യ​സ്കോ​റോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​നും തൂ​ത്തൂ​ട്ടി മാ​ർ ഗ്രി​ഗോ​റി​യോ​ൻ ധ്യാ​നം കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ സ​ഖ​റി​യാ​സ് മാ​ർ പീ​ല​ക്സീ​നോ​സ്, അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നം മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ്, മാ​ർ ഗ​ബ്രി​യേ​ൽ ദ​യ​റ റ​സി​ഡ​ന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

കോ​ട്ട​യം തി​രു​വ​ഞ്ചൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഇ​എം ട്ര​സ്റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ജെ​റി​യാ​ട്രി​ക് ഹോം. 60 ​ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന എ​ഇ​എം ജെ​റി​യാ​ട്രി​ക് ഹോ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഒ​ക്ടോ​ബ​ർ മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഫാ. ​ആ​ദാ​യി പു​ലി​ക്കോ​ട്ടി​ൽ അ​റി​യി​ച്ചു. ഫോ​ൺ: 8281394943, 0481 2545050.


10000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​ച​ര​ണം, വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക പ​രി​ച​ര​ണം, ഫി​സി​യോ തെ​റാ​പ്പി, കൗ​ൺ​സി​ലിം​ഗ് എ​ന്നീ സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. പ​ത്ത്, പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ​മ്പൂ​ർ​ണ തൊ​ഴി​ല​ധി​ഷ്‌​ഠി​ത കോ​ഴ്സാ​യ പേ​ഷ്യ​ന്‍റ് കെ​യ​ർ അ​സി​സ്റ്റ​ന്‍റ് കോ​ഴ്സും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ആ​രം​ഭി​ക്കും.