ഫു​ട്ബോ​ൾ മത്സരത്തി​നി​ടെ വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി; ലീ​ഗ് നേ​താ​വി​ന്‍റെ മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ
Monday, September 23, 2024 6:38 AM IST
മൂ​വാ​റ്റു​പു​ഴ : പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നി​ടെ കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട്, വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ത്തി​ന്‍റെ മ​ക​ൻ ഹാ​രി​സി​നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മി​ലാ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് മാ​റാ​ടി​യി​ൽ കു​രു​ക്കു​ന്ന​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നി​ടെ കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ പി​താ​വാ​യ ഹാ​രി​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും മ​റ്റ് കു​ട്ടി​ക​ളെ വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.


തു​ട​ർ​ന്ന് ക്ല​ബ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​ട്ടി​ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​യ നി​സാ​ര വാ​ക്കു​ത​ർ​ക്ക​ത്തി​ൽ മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ട്ട​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും സം​ഭ​വ​ശേ​ഷ​വും ഇ​യാ​ൾ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​മെ​ന്ന​ട​ക്ക​മു​ള്ള ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് പ​റ​ഞ്ഞു.

പ്ര​തി സാ​ന്പ​ത്തി​ക രാ​ഷ്ട്രീ​യ സ്വാ​ധീ​നം വി​ഷ​യ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യും ഇ​തി​ന് മു​ന്പും മൂ​വാ​റ്റു​പു​ഴ​യി​ലു​ണ്ടാ​യ നി​ര​വ​ധി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണെ​ന്നും ഡി​വൈ​എ​ഫ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഫെ​ബി​ൻ പി. ​മൂ​സ പ​റ​ഞ്ഞു.