റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം ജ​ല അ​ഥോ​റി​റ്റി നി​ക​ത്തി
Tuesday, September 24, 2024 7:03 AM IST
മൂ​വാ​റ്റു​പു​ഴ: ജ​ല അ​ഥോ​റി​റ്റി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യെ തു​ട​ർ​ന്ന് എം​സി റോ​ഡി​ലെ 130 ജം​ഗ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ നി​ക​ത്തി. മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് 130 ജം​ഗ്ഷ​നി​ൽ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യും ചെ​യ്തു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സി​നി ബി​ജു, ജോ​സ് കു​ര്യാ​ക്കോ​സ്, ജി​നു ആ​ന്‍റ​ണി മ​ടേ​യ്ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജ​ല അ​ഥോ​റി​റ്റി സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റെ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ​യും ഉ​പ​രോ​ധി​ച്ചി​രു​ന്നു.


ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ടാ​ർ ചെ​യ്ത് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി.