സ്റ്റി​യ​റിം​ഗ് ന​ന്നാ​ക്കി​യ​പ്പോ​ൾ സ്റ്റാ​ർ​ട്ട​ർ ത​ക​രാ​റി​ൽ; സേ​തു​സാ​ഗ​ർ വീ​ണ്ടും ക​ട്ട​പ്പു​റ​ത്ത്
Tuesday, September 24, 2024 7:03 AM IST
വൈ​പ്പി​ൻ: ഫോ​ർ​ട്ടു​കൊ​ച്ചി-​വൈ​പ്പി​ൻ റൂ​ട്ടി​ൽ ര​ണ്ട് റോ ​റോ ജ​ങ്കാ​റു​ക​ളി​ൽ ഒ​ന്ന് സ്റ്റാ​ർ​ട്ട​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി. സ്റ്റി​യ​റിം​ഗ് ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തി​ല​ധി​കം സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്ച സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച സേ​തു സാ​ഗ​ർ - 2 എ​ന്ന റോ ​റോ ജ​ങ്കാ​റാ​ണ് സ്റ്റാ​ർ​ട്ട​ർ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ സ​ർ​വീ​സ് മു​ട​ക്കി​യ​ത്.

സേ​തു സാ​ഗ​ർ - 1 മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സി​നു​ള്ളൂ. ഇ​ത​റി​യാ​തെ ഇ​തു വ​ഴി​യെ​ത്തി​യ പു​റ​ത്തു​ള്ള യാ​ത്ര​ക്കാ​രും സ്ഥി​രം യാ​ത്ര​ക്കാ​രും ഏ​റെ വ​ല​ഞ്ഞു. ഈ ​റൂ​ട്ടി​ൽ റോ ​റോ ജ​ങ്കാ​റു​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് വൈ​പ്പി​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ജ​ങ്കാ​ർ ത​ക​രാ​റി​ലാ​യാ​ൽ ബ​ദ​ലാ​യി സ​ർ​വീ​സി​നി​റ​ക്കാ​ൻ മൂ​ന്നാ​മ​ത് ഒ​രു ജ​ങ്കാ​ർ കൂ​ടി ഇ​വി​ടെ ആ​വ​ശ്യ​മാ​ണ്.


റോ ​റോ സ​ർ​വീ​സ് ആ​രം​ഭി​ച്ച അ​ന്നു മു​ത​ലേ ഉ​ള്ള ആ​വ​ശ്യ​മാ​ണി​ത്.

യാ​ത്ര​ക്കാ​രു​ടെ മു​റ​വി​ളി​ക്കൊ​ടു​വി​ൽ സി​എ​സ്എം​എ​ൽ മൂ​ന്നാം ജ​ങ്കാ​റി​നാ​യി 14.9 കോ​ടി അ​നു​വ​ദി​ച്ച് കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് അ​ഞ്ചു കോ​ടി രൂ​പ കൈ​മാ​റി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ബാ​ക്കി തു​ക കോ​ർ​പ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ന​ൽ​കാ​മെ​ന്നും സി​എ​സ്എം​എ​ൽ ഉ​റ​പ്പും ന​ൽ​കി​യി​ട്ടു​ണ്ട​ത്രേ. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ കോ​ർ​പ​റേ​ഷ​നും കൊ​ച്ചി ഷി​പ്‌​യാ​ർ​ഡും, സി​എ​സ്എം​എ​ൽ ഉം ​ത​മ്മി​ൽ ഒ​രു ത്രി​ക​ക്ഷി ക​രാ​ർ ഒ​പ്പു​വ​യ്ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

ജ​ങ്കാ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള ക​രാ​ർ ന​ൽ​കാ​തെ ഇ​നി​യും യാ​ത്ര​ക്കാ​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്ക​രു​തെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ മ​ജ്നു കോ​മ​ത്ത്, ക​ൺ​വീ​ന​ർ ജോ​ണി വൈ​പ്പി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.