നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് കാ​റി​ലേ​ക്കും ക​ട​യി​ലേ​ക്കും ഇ​ടി​ച്ചു ക​യ​റി
Tuesday, September 24, 2024 7:03 AM IST
പോ​ത്താ​നി​ക്കാ​ട്: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി നി​ര​ങ്ങി​നീ​ങ്ങി കാ​റി​ലേ​ക്കും തു​ട​ർ​ന്ന് വ​ള​ക്ക​ട​യി​ലേ​ക്കും ഇ​ടി​ച്ചു ക​യ​റി. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ ക​ക്ക​ടാ​ശേ​രി - ഞാ​റ​ക്കാ​ട് റോ​ഡി​ൽ പോ​ത്താ​നി​ക്കാ​ട് പാ​റ​ക്ക​പ്പീ​ടി​ക​യി​ലാ​യി​രു​ന്നു സം​ഭ​വം.

ലോ​ഡു​മാ​യി വ​ന്ന ഇ.​കെ.​കെ. ക​രാ​ർ ക​ന്പ​നി​യു​ടെ ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹാ​ൻ​ഡ് ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. മു​ന്നി​ൽ കി​ട​ന്ന കാ​റി​ൽ ഇ​ടി​ച്ച​തി​നു ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. കാ​റി​നും ക​ട​യ്ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.