മാ​ലി​ന്യ മു​ക്തം ജ​ന​കീ​യ കാ​ന്പ​യി​ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി
Tuesday, September 24, 2024 7:03 AM IST
മൂ​വാ​റ്റു​പു​ഴ: വ​രു​ന്ന മാ​ർ​ച്ചി​ൽ കേ​ര​ള​ത്തെ മാ​ലി​ന്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യെ ജ​ന​കീ​യ കാ​ന്പ​യി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗ​വും സ്വഛ​ത ഹി ​സേ​വ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പ​ഴ്സ​ണ്‍ സി​നി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​എം. അ​ബ്ദു​ൾ സ​ലാം, നി​സ അ​ഷ​റ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. രാ​കേ​ഷ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ബി​ന്ദു സു​രേ​ഷ്, പി.​എം. സ​ലിം, ജി​നു ആ​ന്‍റ​ണി മ​ടേ​ക്ക​ൽ, വി.​എ. ജാ​ഫ​ർ സാ​ദി​ഖ്, പി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ഫൗ​സി​യ അ​ലി, അ​മ​ൽ ബാ​ബു, രാ​ജ​ശ്രീ രാ​ജു, സു​ധ ര​ഘു​നാ​ഥ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ച്ച്. സി​മി, ശു​ചി​ത്വ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ധ​ന്യ ജോ​സി, ഹ​രി​ത കേ​ര​ള മി​ഷ​ൻ ആ​ർ.​പി. ഹാ​ഷിം, കെ​എ​സ്ഡ​ബ്ലി​യു​എം​പി ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്വാ​ലി​ഹ, നി​ർ​മ​ല കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എ. ​നൗ​ഷാ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി. ​ദീ​പ്, എ​സ്. സു​നി​ത, വി.​എ​സ്. സു​ധീ​ഷ്, കി​ര​ണ്‍ ടോം​സ്, ടി.​കെ. ഷീ​ജ, ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ, സി.​എ​സ്. ശ്രീ​ജി, സൗ​മ്യ ദാ​സ്, ശു​ചി​ത്വ മി​ഷ​ൻ വൈ.​പി.​ആ​ർ. അ​മ​ല, കെ​എ​സ്ഡ​ബ്ലി​യു​എം​പി എ​ൻ​ജി​നീ​യ​ർ അ​പ​ർ​ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ന്പ​യി​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ൾ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ രൂ​പീ​ക​രി​ക്കും. എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കും. ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ക്കു​ന്ന​തോ പൂ​ർ​ത്തീ​ക​രി​ച്ച​തോ ആ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ മി​ക​ച്ച മാ​തൃ​ക​ക​ളോ ക​ണ്ടെ​ത്തി ര​ണ്ടി​ന് ഉ​ദ്ഘാ​ട​നം ന​ട​ത്തും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക ബോ​ധം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ശു​ചി​ത്വ പ​ദ​യാ​ത്ര​ക​ളും വീ​ട്ടു​മു​റ്റ സ​ദ​സു​ക​ളും പൊ​തു​യി​ട പ​രി​പാ​ല​ന​വും സം​ഘ​ടി​പ്പി​ക്കും. മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ടെ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ജ​ന​കീ​യ കാ​ന്പ​യി​ന് തു​ട​ക്ക​മാ​കും. രാ​ഷ്ട്രി​യ, വ​ർ​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​കും. പ്ര​ധാ​ന ടൗ​ണു​ക​ൾ, ജം​ഗ്ഷ​നു​ക​ൾ എ​ന്നി​വ ശു​ചി​ത്വ​മു​ള്ള​തും വൃ​ത്തി​യു​ള്ള​തു​മാ​ക്കി​തീ​ർ​ക്കും.