കോതമംഗലം: കുട്ടന്പുഴ ഉരുളൻതണ്ണി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പ്രധാന പെരുന്നാൾ ഇന്നും നാളെയും നടക്കും. ഇന്നു വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർത്ഥന-ഫാ. ഷാജി തെക്കേകുടി, 7.30ന് ഫാ. സിബി ഇടപ്പുളവൻ പെരുന്നാൾ സന്ദേശം നൽകും. തുടർന്ന് തെക്കേ കുരിശിങ്കലേക്ക് പ്രദിക്ഷണം.
നാളെ രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുർബാന മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും, 10.45ന് മൂന്നാം ബ്ലോക്ക് കുരിശിൻതൊട്ടിയിലേക്ക് പ്രദക്ഷിണം, ഉച്ചയ്ക്ക് 12ന് ആശീർവാദം, നേർച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. ഡെന്നീസ് ജോയി അറിയിച്ചു.