ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ലെ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് : വ​നം​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ൾ ത​ട​യും: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, July 8, 2024 4:20 AM IST
കോ​ത​മം​ഗ​ലം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ലെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം ഫൊ​റോ​ന സ​മി​തി. വ​നം വ​കു​പ്പ് ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ വ​നം​വ​കു​പ്പു​കാ​ർ കാ​ട്ടി​ൽ​കൂ​ടി യാ​ത്ര ചെ​യ്താ​ൽ മ​തി​യെ​ന്ന നി​ല​പാ​ട് ജ​ന​ത്തി​ന് സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ത​ട​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ട്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ളും കോ​ട​തി​വി​ധി​യും കാ​റ്റി​ൽ പ​റ​ത്തു​ന്ന സ​മീ​പ​ന​മാ​ണ് വ​നം​വ​കു​പ്പ് ഈ ​വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കാ​റു​ള്ള റോ​ഡി​ന് വീ​തി കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും ജ​നം ദു​രി​തം അ​നു​ഭ​വി​ക്ക​ട്ടെ​യെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് വ​നം വ​കു​പ്പി​നു​ള്ള​ത്. നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള 14.5 കി​ലോ​മീ​റ്റ​ർ വ​ന​മാ​ണെ​ന്നും നി​ല​വി​ലു​ള്ള രീ​തി​യി​ൽ കൂ​ടു​ത​ൽ ടാ​റിം​ഗ് ന​ട​ത്താ​നോ കാ​ന നി​ർ​മി​ക്കാ​നോ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​നോ സാ​ധ്യ​മ​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ട് ജ​ന​വി​രു​ദ്ധ​വും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ്.


നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്ഥ​ല​ത്തി​ന് വ​നം​വ​കു​പ്പി​ന് യാ​തൊ​രു അ​വ​കാ​ശ​വു​മി​ല്ലെ​ന്നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഗ​വ​ണ്‍​മെ​ന്‍റും ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ നി​ർ​ദേ​ശം കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി ക​ടൂ​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു വെ​ട്ടി​ക്കു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണി മാ​ത്യു പാ​ന്പ​യ്ക്ക​ൽ, വി.​യു. ചാ​ക്കോ, ഷൈ​ജു ഇ​ഞ്ച​ക്ക​ൽ, ജി​ജി പു​ളി​ക്ക​ൽ, ബേ​ബി​ച്ച​ൻ നി​ധീ​ക​രി​ക്ക​ൽ, ജോ​ർ​ജ് കു​ര്യാ​ക്കോ​സ്, ജോ​സ് കു​ര്യ​ൻ കൈ​ത​ക്ക​ൽ, സൂ​സ​ൻ റോ​യ് പീ​ച്ചാ​ട്ട്, റെ​ജി ജോ​സ​ഫ് പ​ള്ളു​പേ​ട്ട, സ​ജി അ​മ​ക്കാ​ട്ട്, ടീ​ന മാ​ത്യു കു​രി​ശു​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.