മാർത്തോമാ ചെറിയ പള്ളിയിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം ഇന്ന്
1459259
Sunday, October 6, 2024 4:30 AM IST
കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിൽ യാക്കോബായ സഭയുടെ നേതൃത്വത്തിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കും.
പൂർവികർ മട്ടാഞ്ചേരിയിൽ നടത്തിയ ഒന്നാം കൂനൻ കുരിശ് സത്യത്തെ അനുസ്മരിച്ചാണ് രണ്ടാം കൂനൻ കുരിശ് സത്യം കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ 2019 ഒക്ടോബർ ആറിന് വൈകുന്നേരം അഞ്ചിന് നടത്തിയത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, മെത്രാപ്പോലീത്തമാരായ പൗലോസ് മാർ ഐറേനിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഏലിയാസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, മാത്യൂസ് മാർ അപ്രേം, മാത്യൂസ് മാർ അന്തിമോസ്, ഏബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ,
ചെറിയ പള്ളി സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ചെറിയ പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ, ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി.ഐ. ബേബി പാറേക്കര,
ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, റോയി എം. ജോർജ്, കെ.കെ. ജോസഫ്, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കണ്വീനർ കെ.എ. നൗഷാദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും.