അപേക്ഷകര്‍ക്ക് മറുപടിയല്ല, വിവരങ്ങളാണ് നല്‍കേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
1459249
Sunday, October 6, 2024 4:27 AM IST
കൊച്ചി: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് മറുപടിയല്ല കൃത്യമായ വിവരങ്ങളാണ് യഥാസമയം കൈമാറേണ്ടതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുള്‍ ഹക്കിം. അത് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന് 60-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവരാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ തലം മുതല്‍ ആര്‍ടിഐ നിയമം പാഠ്യവിഷയമാക്കണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെയുഡബ്ല്യൂജെ സംസ്ഥാന സമിതി അംഗങ്ങളായ ജലീല്‍ അരൂക്കുറ്റി, കെ.ബി. ലിബീഷ്, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍, പ്രസിഡന്റ് ആര്. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.