പാതയോരത്ത് ‘അക്ഷര മധുരവനം’ ഫലവൃക്ഷത്തോട്ടമൊരുക്കി
1459343
Sunday, October 6, 2024 6:55 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ അഗ്നിരക്ഷാ സേനയും ഉദിനൂർ ജിഎച്ച്എസ്എസ് പരിസ്ഥിതി ക്ലബും ചേർന്ന് ഗാന്ധി ജയന്തി ദിനത്തിൽ പാതയോരത്ത് വൃക്ഷത്തോപ്പ് ഒരുക്കി.
35ൽപ്പരം ഫലവൃക്ഷ തൈകളാണ് തൃക്കരിപ്പൂർ -കാലിക്കടവ് പ്രധാന പാതയോരത്തുള്ള വൃക്ഷ തോപ്പിൽ നട്ടു പിടിപ്പിച്ചത്. അക്ഷര മധുരവനം എന്ന് പേരിട്ട വൃക്ഷത്തോപ്പിൽ റമ്പൂട്ടാൻ, മാവ്, പേര, ചാമ്പ തുടങ്ങി 35 ൽപ്പരം ഫലവൃക്ഷങ്ങളാണ് നട്ടത്.സാഹിത്യകാരൻമാരും ഗ്രന്ഥശാല പ്രതിനിധികളും ചേർന്ന് ഫല വൃക്ഷതൈകൾ നട്ട് അക്ഷര മധുര വനത്തിന് തുടക്കം കുറിച്ചു.
തൃക്കരിപ്പൂർ ഫയർ ഓഫീസർ കെ.വി. പ്രഭാകരൻ പ്രവർത്തനം വിശദീകരിച്ചു. പഞ്ചായത്ത് അംഗം കെ.വി. രാധ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ സുരേന്ദ്രൻ കാടങ്കോട്, ധനേഷ് പടന്നക്കാട് എന്നിവർക്കൊപ്പം വിവിധ വായനശാല പ്രതിനിധികളും വൃക്ഷതൈകൾ നട്ടു.
ഉദിനൂർ ഗവ. എച്ച്എസ്എസ് പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ മനോജ് പിലിക്കോട്, പിടിഎ പ്രസിഡന്റ് വി.വി. സുരേശൻ, നരേന്ദ്രൻ കിനാത്തിൽ, കെ. വനജ എന്നിവർ പ്രസംഗിച്ചു.