ഭീഷണിയായ പൊന്തക്കാടുകള്‍ വെട്ടിമാറ്റി
1459282
Sunday, October 6, 2024 5:17 AM IST
എടക്കര: റോഡരികില്‍ അപകട ഭീഷണിയായ പൊന്തക്കാടുകള്‍ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ വെട്ടിമാറ്റി. കെഎന്‍ജി റോഡില്‍ പാലുണ്ട വളവിലാണ് വശങ്ങളില് കാട് കയറി യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്നത്. വളര്‍ന്നു പന്തലിച്ച കാട് റോഡിലേക്ക് പടര്‍ന്നതോടെ ടൗണില്‍ നിന്നുള്ള ചിലര്‍ മാലിന്യം കൊണ്ടുവന്ന് ഇവിടെ തള്ളുന്നത് പതിവായിരുന്നു.
തീറ്റതേടിയെത്തുന്ന കാട്ടുപന്നികളും തെരുവ് നായ് ശല്യവും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി. ഇതേതുടര്‍ന്നാണ് ഹംസ പാലാങ്കരയുടെ നേതൃത്വത്തില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ കാട് വെട്ടിമാറ്റിയത്. അംഗങ്ങളായ ചന്ദ്രബാബു, വിജേഷ്, അബി, കബീര്‍, മൊയ്തീന്‍കുട്ടി, സഹീറലി എന്നിവര്‍ സേവനപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.