പ്ലൈവുഡ് കന്പനികളിൽ പരിശോധന നടത്തും
1459255
Sunday, October 6, 2024 4:27 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പ്ലൈവുഡ് കന്പനികളിൽ സംയുക്ത പരിശോധന നടത്താൻ താലൂക്ക് വികസന സമിതിയിൽ തീരുമാനമായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടത്തുന്നത്.
ഇതിന് നേതൃത്വം നൽകാൻ തഹസിൽദാരെ ചുമതലപ്പെടുത്തി. എല്ലാ വകുപ്പുകളുടെയും അനുമതി ലഭ്യമാക്കിയാണ് പ്ലൈവുഡ് കന്പനികൾ ആരംഭിക്കുന്നത്.
എന്നാൽ ഫാക്ട്ടറി തുടങ്ങിയശേഷം ഇവർ നിയമപരമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന ആക്ഷേപം താലൂക്ക് വികസന സമിതിയിൽ നേരത്തെ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ഉയർത്തിയിരുന്നു.
നിലവിൽ ഇവിടെ പ്രവർത്തിച്ചുവരുന്ന കന്പനികൾ ഉണ്ടാക്കുന്ന സാമൂഹിക പരിസ്ഥിതിക പ്രവർത്തനങ്ങൾ രൂക്ഷമാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ നിർദേശിച്ചു.