മ​ഹാ​ത്മാ​ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യ​തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കം: ഒ​രാ​ഴ്ച​​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ്
Sunday, October 6, 2024 4:16 AM IST
കൊ​ച്ചി: മ​ഹാ​ത്മാ​ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ​തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കം ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ഡി​സി​സി​യു​ടെ​യും സ​ബ​ര്‍​മ​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ക്കു​ന്നു. 12 മു​ത​ല്‍ 17 വ​രെ എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര മൈ​താ​ന​ത്താ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍.

12ന് ​വൈ​കു​ന്നേ​രം ഗാ​ന്ധി​ജി ര​ണ്ടു​ത​വ​ണ വ​ന്നി​റ​ങ്ങി​യ എ​റ​ണാ​കു​ളം പ​ഴ​യ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​വും എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ച​ര്‍​ക്ക ഘോ​ഷ​യാ​ത്ര​യും രാ​ജേ​ന്ദ്ര മൈ​താ​ന​ത്ത് സം​ഗ​മി​ക്കും.

എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍, ദീ​പ ദാ​സ് മു​ന്‍​ഷി, പി.​വി. മോ​ഹ​ന​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, പ്ര​ഫ. എം.​കെ. സ​നു, മേ​ധ പ​ട്ക​ര്‍, എ​ന്‍.​എ​സ്. മാ​ധ​വ​ന്‍, തു​ഷാ​ര്‍ ഗാ​ന്ധി, ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ര്‍,

ക​ല്പ​റ്റ നാ​രാ​യ​ണ​ന്‍, തെ​ന്‍​സി​ന്‍ സു​ന്ത്യാ, എം.​എ​ന്‍. കാ​ര​ശേ​രി, റ​വ.​ഡോ. വി​ന്‍​സ​ന്‍റ് വാ​രി​യ​ത്ത്, ടീ​സ്ത സെ​ത​ല്‍​വാ​ദ്, ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ്, അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ര്‍, സു​നി​ല്‍ പി. ​ഇ​ള​യി​ടം തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​മി​നാ​ര്‍ സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.