85 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1459239
Sunday, October 6, 2024 4:16 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 85 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. അങ്കമാലി സ്വദേശി അനീഷിന്റെ പക്കൽനിന്നാണ് 1075.37 ഗ്രാം തൂക്കമുള്ള ഏഴ് സ്വർണ വളകൾ പിടികൂടിയത്. ഇയാൾ ഇവ കൈയിലിട്ടാണ് കൊണ്ടുവന്നത്.
ദോഹയിൽ നിന്നും ഖത്തർ എയർവേയ്സ് വിമാനത്തിലാണ് പ്രതി എത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്വർണം കണ്ടുകെട്ടി.