മരിച്ചവരെ റേഷന്‍ കാര്‍ഡുകളില്‍നിന്ന് ഒഴിവാക്കണം
1459326
Sunday, October 6, 2024 6:26 AM IST
ചങ്ങനാശേരി: താലൂക്കിലെ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരില്‍ മരണപ്പെട്ടവരുടെ വിവരം താലൂക്ക് സപ്ലൈ ഓഫീസില്‍ അറിയിക്കേണ്ടതാണ്. മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനായി അപേക്ഷ നല്കി കാര്‍ഡില്‍നിന്നു നീക്കം ചെയ്യണം.
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍, ക്ലാസ് 4 തസ്തികയില്‍ പെന്‍ഷനായവര്‍, 5,000 രൂപയില്‍ താഴെ പെന്ഷന് വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യ സമര പെന്ഷന് വാങ്ങുന്നവര്‍ ഒഴികെ), ആദായ നികുതി ഓടുക്കുന്നവര്, പ്രതിമാസം വരുമാനം 25,000 രൂപക്ക് മുകളിലുള്ളവര്‍,
സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുള്ളവര്‍ (പട്ടികവര്‍ഗക്കാര്‍ ഒഴികെ) സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടോ, ഫ്ലാറ്റോ ഉള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ (ഏക ഉപജീവനമാര്‍ഗമായ ടാക്സി ഒഴികെ),
കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തില്‍ നിന്നോ 25,000 രൂപ വരുമാനം ഉള്ളവര്‍ തുടങ്ങിയവര്‍ അടിയന്തരമായി ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്.