ബ്രൗണ്‍ ഷുഗറും കഞ്ചാവും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
1459246
Sunday, October 6, 2024 4:16 AM IST
അങ്കമാലി: അങ്കമാലി കുന്ന് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും 11.68 ഗ്രാം ബ്രൗണ്‍ ഷുഗറും, 262 ഗ്രാം കഞ്ചാവും അങ്കമാലി എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു.
പശ്ചിമ ബംഗാള്‍ സ്വദേശി സെകെയ്ന് മുഷ്താക്ക്(25) ആണ് പിടിയിലായത്. പിടികൂടിയ ബ്രൗണ്‍ ഷുഗറിനും കഞ്ചാവിനും കൂടി ഉദ്ദേശം ഒരു ലക്ഷം രൂപ വിലവരും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അങ്കമാലി എക്സൈസ് സിഐ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.