സഹോദയ സിബിഎസ്ഇ കലോത്സവം; വിദ്യോദയ സ്കൂളിന് കിരീടം
1459251
Sunday, October 6, 2024 4:27 AM IST
കളമശേരി : കളമശേരി രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന കൊച്ചി മെട്രോ സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ തേവയ്ക്കൽ വിദ്യോദയ സ്കൂൾ 787പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ 777 പോയിന്റോടെ രണ്ടാം സ്ഥാനവും കാലടി ശ്രീശാരദ വിദ്യാലയ 723 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
ഒന്നാം വിഭാഗത്തിൽ 23 പോയിന്റോടെ കലാതിലകമായി അങ്കമാലി വിദ്യാദിരാജ വിദ്യാഭവനിലെ ആർ. വേദിക തിരഞ്ഞെടുക്കപ്പെട്ടു. കലാപ്രതിഭയായി 18 പോയിന്റോടെ ശ്രീമൂലനഗരം അൽ അമീൻ പബ്ലിക് സ്കൂളിലെ നിവേദ് വിപിനും രണ്ടാം വിഭാഗത്തിൽ കലാതിലകമായി 35 പോയിന്റോടെ കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ മൈഥിലി ശങ്കറും കലാപ്രതിഭയായി 25 പോയിന്റോടെ വെസ്റ്റ് കൊച്ചി ചിന്മയ വിദ്യാലയത്തിലെ പി.എസ്. ശ്രേയസും തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം വിഭാഗത്തിലെ കലാതിലകമായി 31 പോയിന്റോടെ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ യു. മീനാക്ഷിയും കലാപ്രതിഭയായി 26 പോയിന്റോടെ തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ ഏബൽ അജി കുര്യാക്കോസും തെരഞ്ഞെടുക്കപ്പെട്ടു.
നാലാം വിഭാഗത്തിലെ കലാപ്രതിഭയായി 30 പോയിന്റോടെ ഉദയംപേരൂർ പ്രഭാത പബ്ലിക് സ്കൂളിലെ എം.എസ്. ആദിത്യയും കലാതിലകമായി 30 പോയിന്റോടെ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിലെ വി. ഐശ്വര്യയും തെരഞ്ഞെടുക്കപ്പെട്ടു കലാവിസ്മയങ്ങളുടെ പൂരക്കാഴ്ചയൊരുങ്ങിയ മൂന്ന് ദിനങ്ങളിൽ 45 വിദ്യാലയങ്ങളിൽ നിന്നായി 3,200 വിദ്യാർഥികളാണ് പങ്കെടുത്തത്.
രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി.