ഉ​ദ​യം​പേ​രൂ​ർ: പൂ​ത്തോ​ട്ട​യി​ൽ തെ​ങ്ങ് മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ പു​ത്ത​ൻ​കാ​വ് മ​ഠ​ത്തി​ക്കാ​ട്ടി​ൽ മോ​ളി ര​വീ​ന്ദ്ര​ന്‍റെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങു വെ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​റി​ച്ചി​ട്ട തെ​ങ്ങി​ൻ ക​ഷ്ണം വീ​ണ് 11 കെ.​വി ലൈ​നു​ൾ​പ്പ​ടെ അ​ഞ്ചു വൈ​ദ്യു​ത പോ​സ്റ്റു​ക​ളാ​ണ് ഒ​ടി​ഞ്ഞ​ത്.

നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വൈ​ക്കം റോ​ഡി​ലു​ള്ള വൈ​ദ്യു​ത ക​മ്പി​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് വീ​ണ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പെ​രു​മ്പ​ളം ദ്വീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി. റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ ഇ​ന്ന് വൈ​കി​ട്ടോ​ടെ​യേ പൂ​ർ​ണ​മാ​യി പു​ന:​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.