മുറിച്ചു മാറ്റുന്നതിനിടെ തെങ്ങ് വൈദ്യുത കമ്പികളിൽ വീണു; അഞ്ച് പോസ്റ്റുകൾ ഒടിഞ്ഞു
1459248
Sunday, October 6, 2024 4:27 AM IST
ഉദയംപേരൂർ: പൂത്തോട്ടയിൽ തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച്ച വൈകിട്ട് മൂന്നോടെ പുത്തൻകാവ് മഠത്തിക്കാട്ടിൽ മോളി രവീന്ദ്രന്റെ പുരയിടത്തിലെ തെങ്ങു വെട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. മുറിച്ചിട്ട തെങ്ങിൻ കഷ്ണം വീണ് 11 കെവി ലൈനുൾപ്പടെ അഞ്ചു വൈദ്യുത പോസ്റ്റുകളാണ് ഒടിഞ്ഞത്.
നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന വൈക്കം റോഡിലുള്ള വൈദ്യുത കമ്പികളിലേക്കാണ് തെങ്ങ് വീണത്. ഇതേത്തുടർന്ന് പെരുമ്പളം ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. റോഡിൽ വാഹനഗതാഗതവും തടസപ്പെട്ടു. വൈദ്യുതി കണക്ഷനുകൾ ഇന്ന് വൈകിട്ടോടെയേ പൂർണമായി പുന:സ്ഥാപിക്കാൻ കഴിയൂവെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.