കുണ്ടന്നൂർ അങ്കമാലി ദേശീയപാത: പരാതികളുടെ ഹിയറിംഗ് നടത്തി
1459261
Sunday, October 6, 2024 4:30 AM IST
മരട്: കുണ്ടന്നൂർ-അങ്കമാലി ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മരട് വില്ലേജിൽ പരാതി നൽകിയ നൂറോളം ഭൂവുടമകളുടെ ഹിയറിംഗ് നെട്ടൂർ പ്രിയദർശിനി ഹാളിൽ നടന്നു. ഹിയറിംഗ് നടക്കുന്നതറിഞ്ഞ് പദ്ധതി പ്രദേശത്തെ കൂടുതലാളുകൾ എത്തിയതോടെ മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിൽ വിശദീകരണയോഗം സംഘടിപ്പിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഎച്ച് 66 ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി വിശദീകരിച്ചു. മരട് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് കെ.മുഹമ്മദ്, ദേശീയപാത വിഭാഗം റവന്യൂ ഇൻസ്പെക്ടർ വിനോദ് കുമാർ, പി.എസ്. അബൂബക്കർ, സരിത പ്രഭാകർ, സീനിയർ സൂപ്രണ്ട് ടി.എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.