വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
1459313
Sunday, October 6, 2024 6:00 AM IST
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ കരിപ്പൂര് കണ്ണാറംകോട് കല്ലിടുക്കിൽ വീട്ടിൽ സുഭാഷ് ( 23 )നെ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവ് വീട്ടിൽ കഞ്ചാവുചെടി നട്ടുവളർത്തുന്നതായി ജില്ലാ പോലീസ് മേധാവി കിരൺ നാരായണന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി അരുണിന്റെ നേതൃത്വത്തിൽ എസ്ഐ ഓസ്റ്റിൻ,
എഎസ്ഐ രജിത്ത് എന്നിവരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വീട്ടിന്റെ മുറ്റത്തായിട്ടായിരുന്നു കഞ്ചാവ് നട്ടുവളർത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.