ഭൂമി തരംമാറ്റൽ: താലൂക്കുതല അദാലത്തുകള്‍ നവംബറില്‍
1459240
Sunday, October 6, 2024 4:16 AM IST
കൊച്ചി: കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം (ഭേദഗതി) 2018 പ്രകാരം ഭൂമി തരംമാറ്റത്തിന് ഓഗസ്റ്റ് 31 വരെ സമര്‍പ്പിച്ചിരിക്കുന്ന ഫോം 5, ഫോം 6 (25 സെന്റില്‍ താഴെ) അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു.
ജില്ലയിലെ ഏഴ് താലൂക്ക് കേന്ദ്രങ്ങളിലാണ് അദാലത്തുകള്‍. അദാലത്തുകളില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. ഭൂമി തരംമാറ്റ അപേക്ഷകളുടെ വിവരങ്ങള്‍ അറിയുന്നതിനായി കളക്ടറേറ്റില്‍ ആരംഭിച്ച അന്വേഷണ കൗണ്ടറിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. അപേക്ഷ വിവരങ്ങള്‍ അറിയുന്നതിന് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അദാലത്ത് കേന്ദ്രങ്ങള്‍ (സമയം രാവിലെ 10 മുതല്‍) നവംബര്‍ ഏഴിന് മൂവാറ്റുപുഴ, എട്ടിന് കോതമംഗലം, 11ന് കൊച്ചി, 12ന് കുന്നത്തുനാട്, 13ന് ആലുവ, 14ന് പറവൂര്‍, 15ന് കണയന്നൂര്‍.