ലഹരി വസ്തുക്കളുമായി യുവതി പിടിയിൽ
1459242
Sunday, October 6, 2024 4:16 AM IST
തൃപ്പൂണിത്തുറ: 90 ഗ്രാം എംഡിഎംഎയും ഒന്പതുഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയെ പോലീസ് പിടികൂടി.
തൃപ്പൂണിത്തുറ മുണ്ടക്കൽ അപ്പാർട്ട്മെന്റിലെ താമസക്കാരി ജ്യോതി(42)യാണ് വില്പനയ്ക്കായി എത്തിച്ച ലഹരി വസ്തുക്കളുമായി അപ്പാർട്ട്മെന്റിൽ നിന്നും ഹിൽപാലസ് പോലീസിന്റെ പിടിയിലായത്.
എസ്എച്ച്ഒ ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.