പാൻമസാല വില്പനക്കാരനെ ഉപദ്രവിച്ച് പണം കവർന്ന രണ്ടുപേർ അറസ്റ്റിൽ
1459252
Sunday, October 6, 2024 4:27 AM IST
തൃപ്പൂണിത്തുറ: പാൻമസാല വില്പനക്കാരനെ ദേഹോപദ്രവം ചെയ്ത് പണം കവർന്ന കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കടവന്ത്ര കോണത്തറ വീട്ടിൽ മാണിക്യൻ എന്നു വിളിക്കുന്ന കെ.ബി. കൃഷ്ണനുണ്ണി(29), മൂന്നാം പ്രതി തൃപ്പൂണിത്തുറ നടമ മാർക്കറ്റ് റോഡ് പൊയ്ന്തറ കോളനിയിൽ ഈരേലിൽ വീട്ടിൽ പാപ്പി എന്നു വിളിക്കുന്ന ഇ.പി. ഹരീഷ്(32) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് ഇരുമ്പനം ചിത്രപ്പുഴ റോഡിലെ ബീവറേജസ് ഷോപ്പിനടുത്തുള്ള പാൻ മസാല കടയിൽ എത്തിയ നാലംഗ സംഘം കട നടത്തുന്ന ആസാം സ്വദേശി ബൊർദാർ അലിയെ (25) ഹെൽമറ്റ് കൊണ്ട് അടിച്ച് ആക്രമിച്ച് പണം കവർന്നെടുത്ത് കടന്നു കളയുകയായിരുന്നു. കേസിലെ രണ്ടും നാലും പ്രതികൾ ഒളിവിലാണ്.