ഊഴായ്ക്കോട് ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി
1459298
Sunday, October 6, 2024 5:37 AM IST
കല്ലുവാതുക്കൽ: നടയ്ക്കൽ- വരിഞ്ഞം ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും, കലാക്ഷേത്രം ഉദ്ഘാടനവും നടന്നു.
ക്ഷേത്രം തന്ത്രി ജി. ഈശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഗണപതിഹോമം, ദേവി ഭാഗവത പാരായണം, ലളിതാ സഹസ്ര നാമജപം, നവരാത്രി പൂജകൾ, സംഗീതാർച്ചന, അഖണ്ഡനാമ ജപം, തിരുവാതിര, വിജയദശമി ദിനത്തിൽ രാവിലെ എട്ടിന് കുട്ടികൾക്ക് വിദ്യാരംഭം നടത്തും.
ഉദ്ഘാടന ചടങ്ങിൽ പി. പുരുഷോത്തമക്കുറുപ്പ്, എസ്. സേതുലാൽ, എസ്.ആർ. മുരളി, പുഷ്പചന്ദ്രൻ ഉണ്ണിത്താൻ, കല്ലുവാതുക്കൽ അജയകുമാർ, സി. പുഷ്പജൻ പിള്ള, രതീഷ്, സന്തോഷ് കുമാർ, സുനിൽകുമാർ സുധാകരകുറുപ്പ്, രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.