എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് ക​ട​പ്പു​റ​ത്ത് ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കു​ന്നു
Monday, July 8, 2024 4:07 AM IST
വൈ​പ്പി​ൻ: ക​ട​ൽ​ക്ഷോ​ഭം മൂ​ലം ക​ട​ൽ​വെ​ള്ളം ക​ര​യി​ലേ​ക്ക് ഒ​ഴു​കു​ന്ന എ​ട​വ​ന​ക്കാ​ട് തീ​ര​ത്ത് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യ ജി​യോ ബാ​ഗ്‌ നി​ര​ത്ത​ൽ തു​ട​ങ്ങി. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ഴ​ങ്ങാ​ട് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് ജി​യോ ഭി​ത്തി ഇ​ടി​ഞ്ഞ മേ​ഖ​ല​യി​ലാ​ണ് വീ​ണ്ടും ജി​യോ ബാ​ഗു​ക​ൾ നി​ര​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ക​ട​ൽ​ഭി​ത്തി ത​ക​ർ​ന്ന മേ​ഖ​ല​യി​ൽ വെ​ള്ളം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴു​കാ​തി​രി​ക്കാ​നാണ് നടപടി.